കണ്ണൂർ പഴയങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

08:35 PM Sep 12, 2025 | Kavya Ramachandran

പഴയങ്ങാടി : ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിബസാറിലെ ഓട്ടോ ഡ്രൈവർ  പി പി അംബുജാക്ഷനാ (59)  ട്രെയിൻ തട്ടി മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ മംഗലപുരം ചെന്നൈവെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തട്ടിയാണ് അപകടം. പഴയങ്ങാടി റെയിൽവ സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. 


മാടായിയിലെ പരേതരായ കൈപ്രത്ത് വളപ്പിൽ കുഞ്ഞിരാമൻ്റെയും പുതിയ പുരയിൽ മാധവിയുടെയും മകനാണ്.
ഭാര്യ: ഇന്ദു (കീച്ചേരി). മക്കൾ: ലയ, മിയ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: നന്ദിനി,ഗോമതി, ലളിത, പങ്കജാക്ഷൻ, ജലജാക്ഷൻ, പരേതനായ അരവിന്ദാക്ഷൻ.