മാഹി: മാഹിയിലെ ബാറിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് (31) ആണ് മാഹി പോലീസിൻ്റെ പിടിയിലായത്.
സംശയാസ്‌പദമായ രീതിയിൽ കണ്ട ഇയാളെ ബീറ്റ് പോലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയും ടൂൾസും കണ്ടെത്തിയത്.തുടർന്ന് ചോദ്യം ചെയ്‌തപ്പോഴാണ് മാഹിയിലെ സി.സി ബാറിൽ നിന്നു പണം മോഷ്ടിച്ചതായി പ്രതി സമ്മതിച്ചത്.
Trending :