കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ മത്സ്യ തൊഴിലാളികൾ രക്ഷിച്ചു

08:29 PM Sep 14, 2025 | Kavya Ramachandran

വളപട്ടണം : വളപട്ടണംപാലത്തിൻ്റെ മുകളിൽ നിന്നും ജീവനൊടുക്കാൻ പുഴയിൽ ചാടിയ യുവതിയെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷിച്ചു. ഞായറാഴ്ച്ച വൈകീട്ട് 5.15 നാണ് സംഭവം മത്സ്യം പിടിക്കുന്ന തോണിക്കാരും നാട്ടുകാരും ചേർന്നാണ് പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. 


ഉടൻ പ്രാഥമിക ജീവൻരക്ഷാ പ്രവത്തനം നടത്തി ശേഷം ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ 'പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരി സ്വദേശിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന.ഷാഫി, ജംഷി റഷീദ്, അശ്രഫ് തുടങ്ങിയവരാണ് രക്ഷാ പ്രവർത്ത നം നടത്തിയത്.