പാട്ടിലൂടെ സമാധാനം:സെയിൻ വോയ്സ് ഓർക്കസ്ട്ര ആന്റ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എട്ടാം വാർഷികവും ഓണാഘോഷവും നടത്തി

08:38 PM Sep 14, 2025 | Kavya Ramachandran

കണ്ണൂർ :സെയിൻ വോയ്സ് ഓർക്കസ്ട്ര ആന്റ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എട്ടാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ശിക്ഷക് സദനിൽ നടന്ന പരിപാടി കർണ്ണാടക കുന്താപുരത്തെ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ കെ പി ശ്രീശൻ ഉദ്ഘാടനം ചെയ്തു.അഡ്വ .ജൂലി ജെബി അധ്യക്ഷത വഹിച്ചു.


സുരേഷ്, ജയറാം, അസീസ്, ജോബി, അഡ്വ ഹംസക്കുട്ടി, രാഗേഷ്, സീന സുരേഷ്, ഡോളി , ജ്യോതിപ്രകാശ്, താജുദ്ദിൻ കണ്ണൂർ എന്നിവർ സംസാരിച്ചു. ജില്ലയിലെ കലാകാരന്മാരെ പ്രത്യേകിച്ച് പാട്ട് പാടാൻ താല്പര്യമുള്ളവർക്ക് അവസരം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ കലാരംഗത്ത് നിലകൊള്ളുന്നവരെ ആദരിച്ചു. അവശകലാകാരന്മാരെ പരിരക്ഷിത്തുക അതോടൊപ്പം സംഗീതത്തെ ജനകീയമാക്കുക എന്നതു മാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.