ഇനി ലോട്ടറിവില കൂട്ടിയാൽ വിൽപ്പനയിൽ കുറവുണ്ടാകും:എം.വി ജയരാജൻ

02:55 PM Sep 15, 2025 |


കണ്ണൂർ: കേന്ദ്ര സർക്കാർ ജി.എസ്.ടിക്ക് 40 ശതമാനം വരെ നികുതി ചുമത്തിയത് ലോട്ടറി ഏജൻ്റുമാരെയും തൊഴിലാളികളെയും തകർക്കുമെന്ന് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ പറഞ്ഞു.സംസ്ഥാന ഭാഗ്യക്കുറിക്ക് നാല്പത് ശതമാനം നികുതിചുമത്തിയ കേന്ദ്ര സർക്കാറിന്റെ തെറ്റായനടപടിപിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർപ്പോലും ജി.എസ്.ടിയായി 40 ശതമാനം ചുമത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ ലോട്ടറി മേഖലയെ ആശ്രയിച്ചു പതിനായിരങ്ങളാണ് ജീവിക്കുന്നത്. 

ഇനി ലോട്ടറി വില വർദ്ധിപ്പിക്കാൻ കഴിയില്ല. ഇനിയും വില കൂട്ടിയാൽ പ്രയോഗികമായിവിൽപ്പനയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ പ്രതിസന്ധിയിൽ നിന്നും തൊഴിലാളികളെ രക്ഷിക്കാൻ സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും 'എം.വി ജയരാജൻ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ധർണയിൽപി വി സജേഷ് അദ്ധ്യക്ഷത വഹിച്ചു.മഠപ്പള്ളി ബാലകൃഷ്ണൻ ,എം മനോജ്, വെള്ളോറ രാജൻ, പി വി വത്സരാജൻ, വി ഉമേശൻ, പി വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.