കണ്ണൂർ:കേരള പബ്ലിക് ഹെൽത്ത് റിട്ടയേർഡ് എംപ്ലോയീസ ഫോറം കണ്ണൂർ ( കെ പി എച്ച് ആർ ഇഎഫ് - കണ്ണൂർ ) എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി സപ്തംബർ 18 ന്" നമ്മളൊന്ന് " എന്ന പേരിൽ കൂട്ടായ്മ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പോലീസ് സൊസൈറ്റി ഹാളിൽ കാലത്ത് 9-30 ന് റിട്ട: ഹെൽത്ത് ഡയരക്ടർ ഡോ: രമേഷ് ആർ കൂട്ടായ്മ ഉൽഘാടനം ചെയ്യും. വൈകുന്നേരം 4-30വരെ നടക്കുന്ന സംഗമത്തിൽ കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും. ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ജില്ലയിലെ താമസക്കാരായ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാർ മുതൽ ജില്ലാ മദർ ആന്റ് ചൈൽഡ് ഹെൽത്ത് ഓഫീസർമാർ വരെയുള്ള അഞ്ഞൂറിൽപരം അംഗങ്ങളാണ് ഫോറത്തിലുള്ളത്. വാർത്താ സമ്മേളനത്തിൽ പി സുനിൽ ദത്തൻ, വിനീഷ് കുമാർ പി , വിപി മോഹനൻ ,കെ വി പവിത്രൻ ,കെ വി ഉഷ എന്നിവർ പങ്കെടുത്തു.
Trending :