കണ്ണവം : വനം വകുപ്പിന്റെ കണ്ണവം ഗവ. ടിമ്പർ ഡിപ്പോയിലെ ലേലം സെപ്റ്റംബർ 23 ന് നടക്കും. ഗുണ നിലവാരമുള്ള വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികൾ, ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് തുടങ്ങിയ തടികളും വിൽപനയ്ക്കുണ്ട്.
ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ കണ്ണവം ഗവ. ടിമ്പർ ഡിപ്പോ, വെബ്സൈറ്റ് എന്നിവ വഴി രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ സമയത്ത് പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പികൾ ഹാജരാക്കണം. ഫോൺ: 0490 2302080, 9562639496.