കണ്ണൂർ : കണ്ണൂർ കുടിവെള്ള പദ്ധതിയുടെ ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ പ്ലാന്റിലെ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലും അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്ത് പ്രദേശങ്ങളിലും സെപ്റ്റംബർ 18ന് ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.