തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കെ.വി കോംപ്ളക്സിലെ കടകളിൽ തീയാളിപ്പടരുമ്പോൾ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ അടിച്ചു മാറ്റിയ സ്ത്രീയെ തിരിച്ചറിഞ്ഞു.
നബ്രാസ് സൂപ്പർ മാർക്കറ്റ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പർദ്ദയണിഞ്ഞെത്തിയ സ്ത്രീ തളിപറമ്പ് നഗരത്തിനു സമീപത്തെ ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞത് ഇവർ മോഷണം നടത്തുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
മോഷണം നടത്താൻ ഉപയോഗിച്ച ബാഗിന്റെ മുകളിലുള്ള സ്ഥാപനത്തിന്റെ പേരാണ് മോഷണം നടത്തിയ ആളെ ഏത് പ്രദേശത്തുള്ള ആളാണ് എന്ന് കണ്ടുപിടിക്കാൻ എളുപ്പമായതും മധ്യവയസ്ക്കയായ സ്ത്രീയെ തിരിച്ചറിയാൻ സഹായകരമാതും.
മോഷണം നടത്തിയ സ്ത്രീയുടെ ബന്ധുക്കളെ സൂപ്പർ മാർക്കറ്റ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് കവർന്ന സാധനത്തിൻ്റെ ബിൽ അടച്ചു സെറ്റിൽ ചെയ്യുകയായിരുന്നു.
ഇതോടെ പ്രശ്നം ഒത്തുതീർന്നതായും നിയമ നടപടികളുമായി മുൻപോട്ടു പോകാൻ താൽപ്പര്യമില്ലെന്നും ന ബ്രാസ് അധികൃതർ അറിയിച്ചു. തീപ്പിടിത്തം നടന്ന ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെ എത്തിയ സ്ത്രീ വിലയേറിയ സാധനങ്ങൾ സഞ്ചിയിലാക്കി ബിൽ അടക്കാതെ മുങ്ങിയത്.
ഈ സമയം കടയിലുണ്ടായിരുന്ന ജീവനക്കാർ പരിഭ്രാന്തിയിൽ കെ.വി കോംപ്ളക്സിൽ തീയാളി പടരുന്നത് നോക്കി നിൽക്കുന്നതിനാൽ ഉപഭോക്താക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പഴുതി നി ടെയാണ് മോഷണം നടത്തിയത്.