കണ്ണൂർ : കാനന്നൂർ ഫിലാറ്റലിക് ക്ളബ്ബിൻ്റെ മുപ്പത്തിയാറാം വാർഷികത്തിൻ്റെ ഭാഗമായി കാൻ പെക്സ് 2025 എന്ന പേരിൽ അഖിലേന്ത്യനാണയ സ്റ്റാംപ് പ്രദർശനം 17 മുതൽ 19 വരെ കണ്ണൂർ നായനാർ അക്കാദമി ഹാളിൽ നടക്കുമെന്ന് കാനന്നൂർ ഫിലാറ്റലിക് ക്ളബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 17 ന് രാവിലെ 10 മണിക്ക് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും.
കണ്ണൂർ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ സുവനീർ ബാലകൃഷ്ണൻ കൊയ്യാലിന് നൽകി പ്രകാശനം ചെയ്യും. 19 ന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് നാല് മണിക്ക് കാനറ ബാങ്ക് ഡെപ്യുട്ടി ജനറൽ മാനേജർ വി.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. ശൗര്യ ചക്ര പി.വി മനേഷ് മുഖ്യാതിഥിയാകും. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് 6.30 വരെ നടക്കുന്ന പ്രദർശനത്തിൽ അൻപതോളം നാണയ സ്റ്റാംപ് പ്രദർശകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.വി മുകുന്ദൻ, രൂപ് ബാലറാം, എ.കെ ശ്രീ ദിപ്, എം. ജയദേവൻ, എം.പി രിമിനേഷ് എന്നിവർ പങ്കെടുത്തു.