+

സ്‌റ്റൈലന്‍ കൊഞ്ച് തീയല്‍

കൊഞ്ച് – 500 ഗ്രാം ഇഞ്ചി – വെളുത്തുള്ളി ചതച്ചത്- 1 ടേബിള്‍സ്പൂണ്‍ സവാള – 2 എണ്ണം തേങ്ങ ചിരകിയത് – 1 കപ്പ് മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

വേണ്ട ചേരുവകള്‍

കൊഞ്ച് – 500 ഗ്രാം

ഇഞ്ചി – വെളുത്തുള്ളി ചതച്ചത്- 1 ടേബിള്‍സ്പൂണ്‍

സവാള – 2 എണ്ണം

തേങ്ങ ചിരകിയത് – 1 കപ്പ്

മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍

മല്ലി പൊടി – 1 ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ – ആവിശ്യത്തിന്

ഉപ്പ് – ആവിശ്യത്തിന്

കറിവേപ്പില – ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൊഞ്ചില്‍ മഞ്ഞള്‍പൊടി, മുളക്‌പൊടി, മല്ലിപ്പൊടി, ഇഞ്ചി – വെളുത്തുള്ളി ചതച്ചത്, ഉപ്പ് എന്നിവ മിക്‌സ് ചെയ്യുക

ഇത് ഇരുപത് മിനിറ്റോളം മാറ്റി അടച്ച് വയ്ക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക

ഇതിലേക്ക് കൊഞ്ച് ഇട്ട് നല്ലതു പോലെ മൊരിച്ചെടുക്കുക.

ഇതേ പാനില്‍ സവാള ചെറുതായിട്ട് മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് കറിവേപ്പിലയും ചിരകിയ തേങ്ങയും മാറ്റി വച്ച കൊഞ്ചും ചേര്‍ക്കുക

ശേഷം ചെറുത്തീയിലിട്ട് വഴറ്റുക.

facebook twitter