ചെറുപുഴ : വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭീമനടി പ്ലാച്ചിക്കര ഫോറസ്റ്റ് റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇതിൽ. ഒരു ബസ്സിലെ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു.ഏതാനും യാത്രക്കാർക്ക് നിസാര പരുക്കേറ്റു. യാത്രക്കാരെ വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് മാനന്തവാടിയിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഫാസ്റ്റ് പാസ്സഞ്ചർ ബസ്സും കാഞ്ഞങ്ങാട് നിന്ന് ഇരിട്ടി പാലത്തുംകടവ് പോകുന്ന മറ്റൊരു ബസുമാണ് വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ വച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു ബസുകളുടെയും മുൻവശം തകർന്നിട്ടുണ്ട്.
Trending :