കൂത്തുപറമ്പിൽ വയോധികയുടെ മാല കവർന്ന സ്കൂട്ടർ യാത്രക്കാരൻ്റെ ദൃശ്യം ലഭിച്ചു

11:15 AM Oct 17, 2025 | AVANI MV



കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയുടെ സി.സി.ടി.വി ദൃശ്യം പൊലിസ് പുറത്തുവിട്ടു. ഹെൽമെറ്റ് ധരിച്ചു ജു പീറ്റർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന യുവാവിൻ്റെ ചിത്രമാണ് പുറത്തുവിട്ടത്. ഇയാൾ നമ്പർ പ്ളേറ്റ് മറച്ച സ്കൂട്ടറിലാണ് സഞ്ചരിച്ചത്. 

ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സ്കൂട്ടറിലെത്തിയ യുവാവ് വീടിൻ്റെ അടുക്കള ഭാഗത്തു നിന്നും മീൻ മുറിക്കുകയായിരുന്ന പി. ജാനകിയുടെ ഒരു പവൻ്റെ സ്വർണ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. പാൻ്റ്സും ഷർട്ടുമണിഞ്ഞ യുവാവാണ് കവർ ച്ച നടത്തിയത്. കുത്തുപറമ്പ് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.