പഴയങ്ങാടിയിൽ കുട്ടിയെ ബലമായി പിടിച്ചിറക്കിയതി കൈയ്യുടെ എല്ല് പൊട്ടി : സ്വകാര്യ ബസ് ക്ലീനർക്കെതിരെ പരാതി

09:20 AM Oct 18, 2025 | AVANI MV


പഴയങ്ങാടി : പഴയങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥിയെ ബസിൽൽനിന്ന് ക്ലീനർ പിടിച്ചിറക്കിയതു കാരണം പരുക്കേറ്റതായി പരാതി.എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈക്കാണ് പരുക്കേറ്റത് വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി പഴയങ്ങാടിബസ്റ്റാൻ്റിൽനിന്ന് ബസ്സ്കയറിയ നെരുവമ്പ്രം ജെടി എസ് സ്‌കൂളിലെ താവം സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് ബസ്സ്ക്ലീനർ ബലപ്രയോഗത്തിലൂടെ പിടിച്ചിറക്കിയത്. ഇതു കാരണം കുട്ടിയുടെവലതുകൈക്ക് പരിക്കേറ്റു.

പഴയങ്ങാടി- കണ്ണൂർ റൂട്ടിൽ ഓടുന്ന ഒയാസിസ് ബസ്സിലെ ക്ലീനർക്ക് എതിരെ കുട്ടിയുടെ അമ്മ എസ്ജിഷ പരാതിനൽകി.മറ്റൊരു ബസ്സിൽ വീട്ടിലെത്തിയ വിദ്യാർത്ഥി വേദനകൊണ്ട് കരഞ്ഞപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.തുടർന്ന് പഴയങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനെതുടർന്ന് പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് വിശദമായപരിശോധനയിലാണ് വലത്തേകൈക്ക് രണ്ടിടങ്ങളിലായി പൊട്ടൽ കണ്ടെത്തിയത് .കുട്ടിയുടെ കൈക്ക് പ്ലാസ്റ്റർഇട്ടിട്ടുണ്ട്. സംഭവത്തിൽ പഴയങ്ങാടി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.