+

സംഘപരിവാരത്തിന് അയ്യപ്പനെപ്പോലെ വാവരെയും കാണാൻ കഴിയുന്നില്ല, ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ വാവർക്കും സ്ഥാനമുണ്ട് : മുഖ്യമന്ത്രി

തുടർ ഭരണം കേരളത്തിൽ വികസനം സാദ്ധ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സി.പി.എം പുതുതായി നിർമ്മിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സർവ്വതല സ്പർശിയായ വികസനം കൊണ്ടുവരാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. 

കണ്ണൂർ : തുടർ ഭരണം കേരളത്തിൽ വികസനം സാദ്ധ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സി.പി.എം പുതുതായി നിർമ്മിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സർവ്വതല സ്പർശിയായ വികസനം കൊണ്ടുവരാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. 

ജനുവരിൽ ദേശീയപാത ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് കേന്ദ്ര മന്ത്രി ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. അതിദരിദ്രരില്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ് വികസനത്തിൻ്റെ സ്വാദറിയാത്ത ഒരുജന വിഭാഗവും കേരളത്തിലില്ല. ശബരിമലയെ വർഗീയ വൽക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വാവർ മുസ്ലീമല്ലെന്ന് പറയുന്നത് അതുകൊണ്ടാണ് ഇതിനായി സംഘപരിവാർ ഓരോ വ്യാഖ്യാനങ്ങൾ പടച്ചുവിടുന്നു. അവർക്ക് അയ്യപ്പനെപ്പോലെ വാവരെയും കാണാൻ കഴിയുന്നില്ല ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ വാവർക്കും സ്ഥാനമുണ്ട് കേരളത്തിൻ്റെ മതേതര കേന്ദ്രമാണത്. 

ഓണാഘോഷത്തിൻ്റെ ഭാഗമായി മഹാബലിയേപ്പോലും അവർ ഇകഴ്ത്തിക്കാട്ടുന്നു. ബി.ജെ.പിക്ക് മേൽ കൈ കിട്ടിയാൽ നമ്മുടെ സമൂഹത്തിലുള്ളവർക്ക് ഇഷ്ട വസ്ത്രം ധരിക്കാനോ ഇഷ്ട ഭക്ഷണം കഴിക്കാനോ അവരവരുടെ വിശ്വാസം പുലർത്താനോ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അദ്ധ്യക്ഷനായി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ. ശൈലജ, ഇ.പി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. എ.കെ.ജി യുടെ മകൾ ലൈല, കോടിയേരിയുടെ സഹധർമ്മിണി വിനോദിനി ബാലകൃഷ്ണൻ ബിനീഷ് കോടിയേരി, കഥാകൃത്ത് ടി. പത്മനാഭൻ, കണ്ണൂർ അതിരൂപതാ ബിഷപ്പ് അലക്സ് വടക്കും ന്തല, ഡോ. ടി. ശിവദാസൻ എം.പി , സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വി. ജയരാജൻ ധീരജിൻ്റെ പിതാവ് രാജേന്ദ്രൻ എൻ. അബ്ദുള്ളയുടെ കുടുംബാംഗങ്ങൾ രക്തസാക്ഷി കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

facebook twitter