ധർമ്മശാല : കല്ല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവ ഹയർ സെക്കൻ്ററി സ്‌കൂളിൽ നിർമ്മാണം പൂർത്തികരിച്ച ടർഫ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് നിർവഹിക്കും.
ആധുനിക നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന സെവൻസ് സിന്തറ്റിക് ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ പ്രധാനമായും സിന്തറ്റിക് ഫുട്ബോൾ ടർഫ്, ഫ്ളെഡ് ലൈറ്റ്, ഫെൻസിംഗ്, ഡ്രെയിനേജ്, ഗ്യാലറി ബിൽഡിംഗ്, ശുചിമുറി, ഡ്രസിംഗ് റും, ഇൻ്റർലോക്ക്, കോമ്പൗണ്ട് വാൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. സ്പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി പൂർത്തികരിച്ചത്.