കണ്ണൂർ :കണ്ണൂർ കോർപ്പറേഷൻ കേരളോത്സവത്തിന്റെ ഭാഗമായി പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനംമേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കൗൺസിലർ ടി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രകാശൻ പയ്യനാടൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. ആർ സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ എം. കെ. വരുൺ സ്വാഗതവും ഒ. ഗണേശൻ നന്ദിയും പറഞ്ഞു.