തളിപറമ്പ്: ചെക്ക് റിപ്പബ്ലിക്കിലേക്ക് തൊഴില്‍വിസ വാഗ്ദാനം ചെയ്ത് 12.25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.ആലക്കോട് ബൈപ്പാസ് റോഡിലെ തുണ്ടത്തില്‍ വീട്ടില്‍ മാത്യു ജോസഫി(57)ന്റെ പരാതിയിലാണ് കേസ്.കോട്ടയം ഗലീലിയ ഗ്ലോബല്‍ സര്‍വീസ് ഉടമ രഞ്ജന്‍ ജോസ്, പാര്‍ട്ണര്‍ പോളിസ് ജോബി സെബാസ്റ്റിയന്‍ എന്നിവരുടെപേരിലാണ് കേസ്.
2024 ജനുവരി മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മാര്‍ട്ടിന്‍, ജോര്‍ബിന്‍, ആന്ററണി, സുജിത്ത് എന്നിവര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് മാത്യു ജോസഫ് മുഖേനയാണ് പണം നല്‍കിയത്.എന്നാല്‍ ഇത്രയും കാലമായിട്ടും വിസയോ അതിനുവേണ്ടി വാങ്ങിയ പണമോ തിരികെ നല്‍കിയില്ലെന്നാണ് പരാതി.
Trending :