തളിപ്പറമ്പ്:പറശ്ശിനിക്കടവ് കടവത്ത് ക്രൂയിസിൽ വെച്ച് .95 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സൗഹൃദകൂട്ടം- 95 പറശ്ശിനിക്കടവ് കടവത്ത് ക്രൂയിസിൽ ഒത്തുച്ചേർന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന കണ്ണൂർ സിറ്റി ഹെഡ് ക്വോട്ടേഴ്സ് സബ്ബ് ഇൻസ്പെക്ടർ എം.വി. മുഹമ്മദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലീസ് സേനയിലെ അതിവിശിഷ്ട സേവന ത്തിന് നൽകുന്ന അസാധാരൺ അസൂചന കുലശതാ പഥക് നേടിയ സബ്ബ് ഇൻസ്പെക്ടർ .സി. സുനിൽ കുമാറിനും ആദരവ് നൽകി.
ചടങ്ങിൽ പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. ഗണേശൻ ,മാഹേഷ്, കെ.ഡി. ഫ്രാൻസിസ് , രമേശൻ, കൃഷ്ണൻ , വിനോദ്, അജിത്, രവീന്ദ്രൻ ,രവി നീലേശ്വരം , യോഗേഷ്. ഉണ്ണികൃഷ്ണൻ.,ജയദേവൻ എന്നിവർ പ്രസംഗിച്ചു.