നടുവിൽ: 64-ാമത് തളിപ്പറമ്പ് നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 27 മുതൽ 30 വരെ നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലും എ എൽ പി സ്കൂളിലുമായി നടക്കും. നൂറിലധികം സ്ക്കൂളുകളിൽ നിന്നും ഏകദേശം 8000 ത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കത്തിന് നടുവിൽ ഹയർ സെക്കണ്ടറി സ്ക്കൂളിലും സമീപപ്രദേശങ്ങളിലുമായാണ് 14 വേദികൾ ഒരുക്കിയിട്ടുള്ളത്.
കലോത്സവവുമായി ബന്ധപ്പെട്ട വിളംബര ഘോഷയാത്ര 24ന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് നടുവിൽ പെട്രോൾ പമ്പ് പരിസരത്തുനിന്ന് ആരംഭിച്ച് ഹയർസെക്കൻഡറി സ്കൂളിൽ സമാപിക്കും. 28-10-2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചലച്ചിത്ര താരം ശ്രീ.പി.പി കുഞ്ഞികൃഷ്ണൻ വിശിഷ്ടാതിഥിയായെത്തുന്ന ഉദ്ഘാടന സമ്മേളനത്തിൽ കലോത്സവത്തിൻ്റെ ഉദ്ഘാടനം ശ്രീ. എം. വിജിൻ (ബഹു. MLA കല്യാശ്ശേരി നിയോജക മണ്ഡലം) കലോത്സവ ചെയർമാൻ ശ്രീ.ബേബി ഓടംപള്ളിൽ ( പ്രസിഡണ്ട്, നടുവിൽ ഗ്രാമ പഞ്ചായത്ത്) ൻ്റെ അധ്യക്ഷതയിൽ നിർവ്വഹിക്കും.
വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് ശ്രീ. സി. എം കൃഷ്ണൻ (പ്രസിഡണ്ട്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്) ന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും, ഉപഹാര സമർപ്പണവും ശ്രീ. അഡ്വ. സജീവ് ജോസഫ് (ബഹു. MLA ഇരിക്കൂർ നിയോജക മണ്ഡലം) നിർവ്വഹിക്കും.വാർത്താ സമ്മേളനത്തിൽ
സിന്ധു നാരായണൻ മഠത്തിൽ, കെ മനോജ്,ലതീഷ് കെ കെ, ഷീന എൻ
ഷംസുദ്ധീൻ സി എച്ച് എന്നിവർ പങ്കെടുത്തു .