വളപട്ടണം: സ്‌കൂട്ടർ കാറിനെ മറിടക്കുമ്പോൾ ഹോണടിച്ചതിന് ഡ്രൈവർക്കും യാത്രക്കാരനും മർദ്ദനമേറ്റു,കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ പൊലിസ് കേസെടുത്തു.മുയ്യം വരഡൂൽ സ്വദേശി ചൂണ്ടക്കാരൻ വീട്ടിൽ സി.പ്രതീഷിനും(46), സഹയാത്രികൻ അബ്ദുൽറഹീമിനുമാണ് പരിക്കേറ്റത്. 22 ന് വൈകുന്നേരം 3.50 നാണ് സംഭവം നടന്നത്.
പയ്യന്നൂർ റീസർവേ സൂപ്രണ്ട് ഓഫീസിനുവേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന കെ.എൽ-29 എച്ച്-2758 കാറിൽ ഇരുവരും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് വരുമ്പോൾ വളപട്ടണം പാലത്തിൽ വെച്ചായിരുന്നു സംഭവം.കെ.എൽ-13 എ.വൈ.8644 സ്‌ക്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സംഘം കാറിനെ മറികടക്കുമ്പോൾ പ്രതീഷ് ഹോണടിച്ചതിൽ പ്രകോപിതരായ ഇരുവരും സ്‌ക്കൂട്ടർ കുറുകെയിട്ട് കാർതടഞ്ഞ് ഇരുവരേയും മർദ്ദിക്കുകയുംഒരാൾ ഹെൽമെറ്റ് കൊണ്ട് കാറിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തുവെന്നാണ് പരാതി.
ഗ്ലാസ് തകർക്കുമ്പോൾ ചില്ല്‌തെറിച്ച് പ്രതീഷിന്റെ മുഖത്ത് മുറിവേൽക്കുകയും ചെയ്തു.ഗ്ലാസ് തകർത്തതിൽ 2500 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.