പയ്യന്നൂർ : പയ്യന്നൂരിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ബി.ജെ.പി നേതാവിന് കനത്ത കടബാധ്യതയെന്ന് സൂചന.ഇന്ന് പുലർച്ചെയാണ് ബി.ജെ.പി സംസ്ഥാനകൗൺസിൽ അംഗം മാത്തിൽ തവിടിശ്ശേരി സ്വദേശിയും അരവഞ്ചാലിൽ വ്യാപാരിയുമായ പനയന്തട്ട തമ്പാ(57)നെ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് കാരണം വ്യാപാരത്തെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യതയെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആത്മഹത്യയാണെന്നാണ് സൂചന. മൃതദേഹം പയ്യന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.ഭാര്യ:ശ്യാമള.മക്കൾ: ശ്വേത, കൃഷ്ണ, മൃദുൽലാൽ.മരുമക്കൾ: ബിജേഷ്(പരിയാരം), നവീൻ(ചട്ട്യോൾ).സഹോദരങ്ങൾ: ബാലകൃഷ്ണൻ(ചീമേനി), നിഷ(ചന്തപുര), അനിൽ(ചീമേനി).സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നുമുതൽ നാലുവരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌ക്കരിക്കും.