+

തലശ്ശേരിയിൽ ഓട്ടോയിൽ കടത്തിയ രണ്ടു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തലശ്ശേരി നഗരത്തിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ടു കിലോയിലധികം കഞ്ചാവ് പിടികൂടി. മട്ടാമ്പ്രം സ്വദേശി കുമ്പളപ്പുറത്ത് ഹൗസിൽ കെ പി യൂനസിനെ അറസ്റ്റ് ചെയ്തു.

തലശ്ശേരി: തലശ്ശേരി നഗരത്തിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ടു കിലോയിലധികം കഞ്ചാവ് പിടികൂടി. മട്ടാമ്പ്രം സ്വദേശി കുമ്പളപ്പുറത്ത് ഹൗസിൽ കെ പി യൂനസിനെ അറസ്റ്റ് ചെയ്തു. തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിലാക്കൂൽ ഭാഗത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.

കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും. തലശേരി നഗരത്തിൽ കഞ്ചാവ് മൊത്ത വിതരണക്കാരനാണ് യൂനസെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.

facebook twitter