കണ്ണൂർ തലശേരിയിൽ ഡ്യൂട്ടിക്കിടെ പിങ്ക് പൊലിസ് അക്രമിച്ച യുവാവ് അറസ്റ്റിൽ

09:48 PM Oct 26, 2025 | Desk Kerala

തലശ്ശേരി: ഡ്യൂട്ടിക്കിടെ വനിതാ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പൊയിലൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേ പൊയിലൂരിലെ പാറയുള്ള പറമ്പത്ത് വിപിനാ (40) ണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പിങ്ക് പൊലീസ് ടീമിലെ സിവിൽ പൊലീസ് ഓഫീസർ പി.പി. മുഹ്‌സിനയ്‌ക്കെതിരെയായിരുന്നു ഇയാളുടെ കൈയ്യേറ്റം.
സംഭവത്തിനു പിന്നാലെ പൊലീസ് ഇയാളെ സ്ഥലത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു ശേഷം സ്വമേധയാ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

Trending :