കണ്ണൂർ കമ്പിലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുട്ടികളടക്കം ഒൻപതു പേർക്ക് പരുക്കേറ്റു

09:53 PM Oct 26, 2025 | Desk Kerala

കണ്ണൂർ / നാറാത്ത്: കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുട്ടികളടക്കം ഒൻപതു പേർക്ക് പരുക്കേറ്റു ഞായറാഴ്ച്ച രാത്രി 7.45 നാണ് അപകടം. കൊളച്ചേരി ഭാഗത്ത് നിന്ന് കമ്പിൽ ഭാഗത്തേക്ക് വരികയായിരുന്ന മാരുതി 800 കാറും പെരുമാച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന വാഗൺ ആർ കാറുമാണ് കൂട്ടിയിടിച്ചത്. 

മാരുതി 800 കാറിലുണ്ടായിരുന്ന പാട്ടയം സ്വദേശിയായ ഉസ്താദും ഭാര്യയും മൂന്നു കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. വാഗണർ കാറിലുണ്ടായിരുന്ന പെരുമാച്ചേരി സ്വദേശികളായ മൂന്ന് പേർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ നാട്ടുകാരും പൊലിസും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു കാറുകളുടെയും മുൻവശം തകർന്നിട്ടുണ്ട്.

Trending :