കണ്ണൂർ :താവക്കരയിലെപുതിയ ബസ്റ്റാൻഡിൽ ബസ്സിന്റെ ഫുട്സ്റ്റെപ്പിന് താഴെ മാലിന്യം കൂട്ടിവെച്ചത് യാത്രക്കാർക്ക് ദുരിതമാകുന്നു.ബസ്സിൽ കയറണമെങ്കിൽ ഈ മാലിന്യം കടന്നു വയ്ക്കണം. യാത്രക്കാരൻ താഴേക്ക് നോക്കിയില്ലെങ്കിൽ യാത്രക്കാരൻ ചവുട്ടി പോകുമെന്ന കാര്യം ഉറപ്പാണ്.
തിങ്കളാഴ്ച്ച രാവിലെ 7.20 ന് ഈ കാഴ്ച്ചയുള്ളത്.നേരം വെളുത്തിട്ടും ഇത് നീക്കം ചെയ്യാൻ അനാസ്ഥ കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ കൌൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല പറഞ്ഞു. പാർക്കിങ്ഫീസ് വാങ്ങാൻ കാണിക്കുന്ന ആവേശം മെയിന്റനൻസിന്റെ കാര്യത്തിൽ ഇപ്പോൾ ഇല്ലെന്നും ആർട്ടിസ്റ്റ് ശശികല കുറ്റപ്പെടുത്തി.ഒരു ശുഭയാത്ര പ്രതീക്ഷിച്ച് യാത്രക്കൊരുങ്ങുന്നവർക്ക് മാലിനും കണികണ്ടും കടന്നുവെച്ചും വേണം യാത്ര ചെയ്യാൻ. വരുമാന മാർഗ്ഗത്തിൽ മാത്രം ചിന്തിക്കുന്ന ബസ്സ്സ്റ്റാന്റ് നടത്തിപ്പുകാരായ കരാറുകാർ യാത്രക്കാരുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ആർട്ടിസ്റ്റ് ശശികല മുന്നറിയിപ്പ് നൽകി.
 
  
  
 