തളിപ്പറമ്പ: നഗരസഭാ സെക്രട്ടറിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി . തളിപ്പറമ്പ് നഗരസഭയിലെ മാലിന്യം നീക്കം തടഞ്ഞ് നാടിനെ ആകെ പ്രയാസപ്പെടുത്താനുള്ള നഗരസഭ സെക്രട്ടറി കെ പി സുബൈറിന്റെ ഗൂഢ നീക്കം ജനങ്ങൾ തിരിച്ചറിയണമെന്ന് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി .25.3.2025 ലെ ഇരുപത്തേഴാം നമ്പർ തീരുമാനപ്രകാരം നിർമ്മൽ ഭാരത് ട്രസ്റ്റിന് അടുത്ത രണ്ട് വർഷത്തേക്ക് മാലിന്യ നീക്കം ചെയ്യാൻ കരാർ പുതുക്കി നൽകാൻ തീരുമാനിച്ചെങ്കിലും നാളിതുവരെ എഗ്രിമെന്റ് വയ്ക്കാതെ സിസിഎമ്മിന് സ്‌പീക്ക് എന്ന് എഴുതി സ്വന്തം കസ്റ്റഡിയിൽ ഫയൽ വയ്ക്കുകയാണ് ചെയ്‌തത്.എഗ്രിമെന്റ് വെക്കാത്ത കാര്യം കൗൺസിലിനോ ഭരണസമിതിക്കോ നാളിതുവരെ സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നില്ല. സ്റ്റയറിങ് കമ്മിറ്റി തീരുമാനപ്രകാരം കൗൺസിൽ അജണ്ടയാക്കിയ സെക്രട്ടറി തന്നെ മാസങ്ങൾ കഴിഞ്ഞ് പത്രക്കാരോട് ഈ തീരുമാനം ശരിയല്ല എന്ന് പറഞ്ഞത് വിരോധാഭാസമാണ്, കരാർ ഒപ്പിടാൻ വൈകിയത് മറ്റ് ഉദ്ദേശങ്ങൾ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
22.10.2025 ന് സെക്രട്ടറി ലീവിൽ പോയ അന്ന് തന്നെ മാലിന്യ നീക്കം വാഹനം കണ്ടിജന്റ് വർക്കന്മാരെ കൊണ്ട് തടയുകയും നഗരത്തിൽ മാലിന്യം സംസ്കരണം നടക്കാത്ത സാഹചര്യമുണ്ടാക്കാൻ സെക്രട്ടറി ശ്രമങ്ങൾ നടത്തിയപ്പോഴാണ് ഫയൽ പരിശോധിക്കാൻ തീരുമാനിച്ചത്.അപ്പോഴാണ് എഗ്രിമെന്റ് ഒപ്പിടാതെ ഫയൽ സെക്രട്ടറിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന കാര്യം മനസ്സിലാക്കിയത്.
പൂർണ്ണ അധിക ചുമതലയുള്ള സെക്രട്ടറിക്ക് എത്രയും വേഗം എഗ്രിമെന്റ് വെക്കാനും മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കാനും ചെയർപേഴ്സൺ നിർദേശം നൽകിയത്.2017 മുതൽ ഒരു പരാതിയും ഇല്ലാതെ തളിപ്പറമ്പ് നഗരസഭക്ക് ഒരു രൂപ പോലും ചെലവില്ലാതെ നിർമ്മൽ ഭാരത് ട്രസ്റ്റ് ആണ് തളിപ്പറമ്പിൽ മാലിന്യ നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് തുടരുക മാത്രമാണ് കരാർ പുതുക്കുക വഴി ഭരണസമിതി ചെയ്‌തത്. മൂന്നുവർഷം ആയി ഇവിടെയുള്ള നഗരസഭാ സെക്രട്ടറി നാളിതുവരെ ഇതിനെക്കുറിച്ച് ഒരു പരാതി പറയുകയോ ഫയലിൽ എതിരായ ഒരു കുറിപ്പ് പോലും രേഖപ്പെടുത്തുകയോ നിർമ്മൽ ഭാരത് ട്രസ്റ്റിന് നോട്ടീസ് നൽകുകയയോ ചെയ്തിരുന്നില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ ഉദ്ദേശം വേറെയാണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാവുന്നതാണെന്ന് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വ്യക്തമാക്കി .

അധിക ചുമതുള്ള സെക്രട്ടറിക്ക് ഭരണപരമായ എല്ലാ ചുമതലുകളും നിർവഹിക്കാം എന്നിരിക്കെ സെക്രട്ടറിയുടെ ക്യാബിനിൽ നിന്ന് ഫയൽ മാറ്റി എന്ന് പറഞ്ഞത് തന്നെ തെറ്റായ കാര്യമാണ്.അധിക ചുമതുള്ള സെക്രട്ടറിക്ക് ഭരണപരമായ എല്ലാ ചുമതലുകളും നിർവഹിക്കാം എന്നിരിക്കെ. സെക്രട്ടറിയുടെ കുറച്ചുനാളായുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ് ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും മുർഷിദ കൊങ്ങായി പറഞ്ഞു.
തളിപ്പറമ്പ് നഗരസഭയുടെ സുഗമമായ ഭരണ നടത്തിപ്പിന് സെക്രട്ടറിയുടെ പല ചെയ്തികളും തടസ്സമാണ്. പല വാട്‌സപ്പ് ഗ്രൂപ്പുകളിലും വ്യത്യസ്‌തമായ രീതിയിൽ പോസ്റ്റ് ചെയ്യുന്നതും ഭരണസമിതിയെയും കൗൺസിലര്‌മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ള കുറിപ്പുകളും നൽകുന്നതിനെതിരെ ജോയിൻ ഡയറക്ടർക്ക് പരാതി നൽകിയിട്ടുമുണ്ട്. അദ്ദേഹത്തിനെതിരെ ഉചിതമായ നടപടി എടുക്കും എന്നാണ് ഭരണസമിതി പ്രതീക്ഷിക്കുന്നതെന്ന് തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു .വാർത്ത സമ്മേളനത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ,വൈസ് ചെയർമാൻ കലിങ്കീൽ പത്മനാഭൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. ഷബിത,പി പി മുഹമ്മദ് നിസാർ,നബീസ ബീവി,രാജുല പി,ഖദീജ കെ.പി.എന്നിവർ പങ്കെടുത്തു .