കണ്ണൂർ: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കണ്ണൂർ ജില്ലയിൽ നടക്കും. ഇതിൻ്റെ മുന്നോടിയായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായികമേളയുടെ പതാക കൈമാറി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി.ആർ അനിൽ, എംഎൽഎമാരായ വി. ജോയ്, ആന്റണി രാജു കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ കണ്ണൂർ ഡിഡിഇ ഡി. ഷൈനി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി പി ബിനീഷ്. എന്നിവർ സമാപന പരിപാടിയിൽ പങ്കെടുത്തു.
Trending :