തലശേരി : മാരകമായഹാഷിഷ് ഓയിൽ മയക്കുമരുന്നു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പുഴവെൺമണി സ്വദേശി അമൽതോമസ് റെജി (24)യെയാണ് അസി: എക്സൈസ് ഇൻസ്പെക്ടർ ഷെനിത്ത് രാജും സംഘവും പിടികൂടിയത്.
ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ചാണ് ഇന്ന് പുലർച്ചെയുവാവ് പിടിയിലായത്. പ്രതിയിൽ നിന്നും1.5 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ് വി . സിനോജ് പി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.