കണ്ണൂർ കോർപറേഷൻ താഴെ ചൊവ്വയിൽ നിർമ്മിച്ചവഴിയോരവിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

10:10 AM Oct 30, 2025 | AVANI MV

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ്റെ കീഴിൽ താഴെ ചൊവ്വയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപ്പറേഷൻ്റെ അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ഭരണ സമിതിയുടെ നേട്ടമെന്ന്  മേയർ പറഞ്ഞു.താഴെ ചൊവ്വയിലുള്ള പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള170 ചതുരശ്ര മീറ്റർ സ്ഥലത്താണ് നിർമ്മാണം നടത്തിയിട്ടുള്ളത്. 

രണ്ട് നിലകളിലായി കഫ്റ്റീരിയ, വിശ്രമമുറി, സ്തീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ എന്നിവ ഉൾപ്പെടെ 121 ച മീ വിസ്തൃതിയിലാണ് കെട്ടിടം. കെട്ടിടത്തിന് സമീപത്ത് പാർക്കിംഗ് യാർഡും സജീകരിച്ചിട്ടുണ്ട്. വാർഷിക പദ്ധതിയിൽ പെടുത്തി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു.ദീർഘദൂര യാത്രക്കാർക്ക് ആവശ്യാനുസരണം ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, എം.പി രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ എസ് ഷഹീദ , കെ.പി അബ്ദുൽ റസാഖ്, ശ്രീജ ആരംഭൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി കെ.സോമസുന്ദരൻ, അരവിന്ദൻ എന്നിവർ പങ്കെടുത്തു.