കണ്ണൂർ : രാഷ്ട്രീയ ജനതാദൾ നേതാക്കൾ അടങ്ങുന്ന മുപ്പതിലേറെ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സിപി എമ്മിലേക്ക്. പാർടിയിൽ ചേരുന്നതിന് മുന്നോടിയായി കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ എത്തിയ ആർജെഡി ജില്ലാ ജനറൽ സെക്രട്ടറി ജി രാജേന്ദ്രനെയും സംഘത്തേയും സിപി എം നേതാക്കൾ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാസെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ എന്നിവർ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു.
ജി രാജേന്ദ്രനെ കൂടാതെ ആർജെഡി കണ്ണൂർ മേഖലാ പ്രസിഡന്റ് കെ പി പ്രകാശൻ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് ടി കെ ഷമീം, ജില്ലാസെക്രട്ടറി കാർത്തിക രാജ്, ജില്ലാകമ്മിറ്റിയംഗം കെ പി പ്രശോഭ്, കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ പി പ്രണവ്, ആർജെഡി ജില്ലാകമ്മിറ്റിയംഗങ്ങളായ പി രാജീവൻ, പി ബാബു, മണ്ഡലം കമ്മിറ്റിയംഗം കെ കെ സാദിഖ്, മഹിളാ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി ഷീജ രാജേന്ദ്രൻ, മണ്ഡലം സെക്രട്ടറി കെ പി പ്രസീത, വൈസ് പ്രസിഡന്റ് കെ അനിത, ആർജെഡി പഞ്ചായത്ത്‌കമ്മിറ്റിയംഗം പി മനാഫ്, പ്രവാസ ജനതാ മണ്ഡലം കമ്മിറ്റിയംഗം ഒ പി മുതസീർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പ്രവർത്തകർക്കാണ് സ്വീകരണം നൽകിയത്.