തളിപ്പറമ്പ: കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന മുഴുവൻ വസ്തുക്കളുടെയും ഗുണനിലവാരം പരിശോധിക്കുന്ന തിനുള്ള സംവിധാനം ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ വിദഗ്തരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും, നിർമ്മാണ വസ്തുക്കളുടെ വില ഒരു നിയന്ത്രണവുമില്ലാതെ അടിക്കടി വർദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കന്നതിന് വിദഗ്ത സമിതിയുടെ ശുപാശയുടെ അടിസ്ഥാനത്തിൽ മാത്രമേ വില വർദ്ധനവ് അ നുവദിക്കാൻ പാടുള്ളൂവെന്നും, ലെൻസ് ഫെഡ് 14 ാം തളിപ്പറമ്പ് ഏരിയ സമ്മേളനം സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗുണനിലവാര വില പരിശോധന സമിതി നിലവിൽ വന്നാൽ കെട്ടിട നിർമ്മാണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും , ചെലവ് ഗണ്യമായി കുറക്കുവാനും വളരെയേറെ സഹായിക്കും. 14ാം മത് തളിപ്പറമ്പ ഏരിയ സമ്മേളനം ഏരിയ പ്രസിഡണ്ട് ശ്രീ. റെജീഷ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ രജിസ്ട്രേഷൻ, പുരാവസ്തു , പുരാരേഖ , മ്യൂസിയം വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഉത്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. മുഖ്യാതിഥികളായി ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി , തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ ശ്രീ.കല്ലിങ്കിൽ പത്മനാഭൻ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചിനീയർ. ഇ.പി. ഉണ്ണികൃഷ്ണൻ മുഖ്യഭാഷണം നടത്തി, ഏരിയ വൈസ് പ്രസിഡണ്ട് ശ്രീ. ഹരിദാസൻ 'വി. അനുശോചനം അറിയിച്ചു. സമ്മേളനത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, വാഗ്മിയും, മക്തബ്സായാഹ്ന പത്രം ചീഫ് എഡിറ്ററുമായ ശ്രീ. കെ. സുനിൽകുമാർ,യുവ കർഷകനും, ആധുനിക കൃഷിരീതിയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യുവകർഷകൻ . ശ്രീ. രജീഷ്.കെ. കീഴാറ്റൂർ, എന്നിവരെ ആദരിച്ചു.ആശംസകൾ അർപ്പിച്ച് സംസ്ഥാന സമിതി അംഗം ശ്രീ. സജിത്ത് കുമാർ കെ. ജില്ലാ ജോ:സെക്രട്ടറി ശ്രീ. സി.എം. പ്രേമരാജൻ, പയ്യന്നൂർ ഏരിയ പ്രസിഡണ്ട് ശ്രീ. എം.ശശി. എന്നിവർ സംസാരിച്ചു.
പരിപാടിക്ക് ഏരിയ സെക്രട്ടറി കെ. പ്രജിത്ത് സ്വാഗതവും, ഏരിയ ട്രഷറർ ശ്രീ. ബിജു മോൻ പി.എസ്. നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഏരിയ പ്രസിഡണ്ട് ശ്രീ. റെജീഷ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ശ്രീ. കെ.വി. പ്രസിജ് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ശ്രീ. കെ. പ്രജിത്തും , സാമ്പത്തീക റിപ്പോർട്ട് ഏരിയ ട്രഷറർ ശ്രീ. ബിജു.മോൻ. പി. എസും, സംഘടന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രീ.ജഗത് പ്യാരി. വി.സിയും, ജില്ലാ ക്ഷേമനിധി റിപ്പോർട്ട് ജില്ലാ ട്രഷറർ ശ്രീ. പോള ചന്ദനും, സംസ്ഥാ ക്ഷേമനിധി റിപ്പോർട്ട് ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗവുമായ ശ്രീ. എം. പി. സുബ്രഹ്മണ്യൻ എന്നിവർ അവതരിപ്പിച്ചു. സമ്മേളനം അംഗീകരിച്ചു. ആശംസകൾ അർപ്പിച്ച് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ശ്രീ. ടി. രാജീവൻ, ശ്രീ. സി. ശശീന്ദ്രൻ, ശ്രീ. ബിനു ജോർജ്ജ്, ജില്ലാ വൈസ് പ്രസിഡണ്ട്. ശ്രീ. എ എസ്. മാത്യു,ജില്ലാ ജോ:സെക്രട്ടറി ശ്രീ. കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

ഏരിയ വൈസ് പ്രസിഡണ്ട് ശ്രീ. അജോമോൻ ജോസഫ്, ജോ:സെക്രട്ടറി ശ്രീ.നൗഷാദ് ടി,. എന്നിവരും സന്നിഹിതരായി, സംഘാടകമ്പമിതി ചെയർമാൻ ശ്രീ. ഒ.ടി. രമേശൻ സ്വാഗതവും, സെക്രട്ടറി ശ്രീ. ബിജു മോൻ .പി.എസ്. നന്ദിയും പറഞ്ഞു 2025-2027 വർഷത്തെ ഭാരവാഹികളായി. ശ്രീ. കെ. പ്രജിത്ത് (പ്രസിഡണ്ട്), ശ്രീ. ബിജു മോൻ .പി.എസ് (സെക്രട്ടറി ), ശ്രീ. ഒ.ടി. രമേശൻ (ട്രഷറർ), ശ്രീ. വി. ഹരിദാസൻ (വൈസ് പ്രസിഡണ്ട്), ശ്രീ. അജോമോൻ ജോസഫ് (വൈസ് പ്രസിഡണ്ട്), ശ്രീ. ജോസ് ജോസഫ് (ജോ:സെക്രട്ടറി), ശ്രീ. നൈജു. ഇ 'വി (ജോ:സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.