ഒളിവിൽ പോയ വാറൻ്റ് പ്രതികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

11:45 PM Nov 03, 2025 | Desk Kerala

തളിപ്പറമ്പ് : എക്സൈസ് സംഘം പിടികൂടിയകേസിൽകോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന വാറൻ്റ് പ്രതികൾ പിടിയിൽ. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന വടകര എൻഡിപിഎസ് കോടതിയിലെ വാറൻ്റ് പ്രതികളായ പെരുമു എന്ന പെരുമാൾ തേവർ, രാമു എന്ന റോബർട്ട് എന്നിവരെയാണ് തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ. കെ. കെ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഗോവിന്ദൻ. എം , സിവിൽ എക്സൈസ് ഓഫീസർ സജിൻ.വി. വി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.