കണ്ണൂർ പുല്ലൂപ്പി ടൂറിസം പദ്ധതി: നാറാത്ത് പഞ്ചായത്തിന് ചെക്ക് കൈമാറി

11:04 PM Nov 04, 2025 | Desk Kerala

 കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്തിന് പുല്ലൂപ്പി ടൂറിസം  പദ്ധതിയിലൂടെ ലഭിച്ച വരുമാനമായ 3,07800 രൂപയുടെ ചെക്ക്  കെ.വി സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന് കൈമാറി. 

2025- 26 ൽ ആദ്യമായി നടത്തിയ ടെണ്ടർ തുകയുടെ 30 ശതമാനമാണ് പഞ്ചായത്തിന് കൈമാറിയത്. ടൂറിസം ഡയറക്ടറും ഗ്രാമപഞ്ചായത്തും ചേർന്ന് സംയുക്തമായി ഒപ്പിട്ട ധാരണപത്രം പ്രകാരമാണ് തുക ലഭ്യമാക്കിയത്.

കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ ശ്യാമള, ഡിടിപിസി സെക്രട്ടറി പി.കെ സൂരജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ജി അജിത് കുമാർ എന്നിവർ പങ്കെടുത്തു.

Trending :