തളിപ്പറമ്പ്: പന്നിയൂരില്‍ വന്‍ കവര്‍ച്ച 12.42 ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്. പതിമൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 27,000 രൂപയുമാണ് കവര്‍ന്നത്.പന്നിയൂര്‍ പള്ളിവയലില്‍ പന്നിയൂര്‍ എ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി.റഷീദയുടെ(50 )വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒക്ടോബര്‍ 17 ന് രാവിലെ 10 നും നവംബര്‍ 2 ന് രാവിലെ 9.30 നും ഇടയിലാണ് കവര്‍ച്ച നടന്നത്.
ബെഡ്‌റുമിലെ അലമാരയില്‍ നിന്നും 3.5 പവനും 4.5 പവനും 2 പവന്റെ വളയും ഒരു പവന്റെ കൈചെയിനും അര പവന്‍ മോതിരവും അരപവന്റെ 2 ജോഡി കമ്മലുകളും നഷ്ടമായി. 2000 രൂപയും മോഷ്ടാവ് കൊണ്ടുപോയി. മറ്റൊരു റൂമിലെ അലമാരയില്‍ സൂക്ഷിച്ച 25,000 രൂപയും മോഷ്ടാവ് എടുത്തിട്ടുണ്ട്. പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
Trending :