+

കണ്ണൂർ കാടാച്ചിറയിൽ പിടിയിലായ കാദൂസ് കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണി : മൊത്ത ലഹരിവിതരണക്കാരനെന്ന് എക്സൈസ്

കാടാച്ചിറയിലെ വാടകമുറിയിൽ  11.380 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റിലായആസാം സ്വദേശി അബ്ദുൽ കാദൂസ്(28) കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് എക്സൈസ്.

കാടാച്ചിറ : കാടാച്ചിറയിലെ വാടകമുറിയിൽ  11.380 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റിലായആസാം സ്വദേശി അബ്ദുൽ കാദൂസ്(28) കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് എക്സൈസ്.എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.അനുശ്രീയുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാടാച്ചിറ വാടകമുറിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള എ.ടി.എസന്റെ സഹായം ലഭിച്ചിരുന്നു.കൂടുതൽ കണ്ടെത്തുക
നേരത്തെയും മയക്കുമരുന്ന് ഉൾപ്പെട്ട കേസുകളിൽ പ്രതിയാണ് അബ്ദുൽ കാദൂസ്. കണ്ണൂർ ജില്ലയിൽ മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന്  എക്‌സൈസ് പറഞ്ഞു.(ഗ്രേഡ്)അസി. ഇസ്‌പെക്ടർമാരായ സന്തോഷ് തൂനോളി, പി.കെ.അനിൽകുമാർ, ആർ.പി.അബ്ദുൽനാസർ, ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർ ഹരിദാസൻ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ െ്രെഡവർ സി.അജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബു, ശ്യാംരാജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷബ്‌ന എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.

facebook twitter