
കോഴിക്കോട് വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ട കാപ്പ കേസ് പ്രതിയെ പിടികൂടി പൊലീസ്. കോഴിക്കോട് മുഖദര്‍ സ്വദേശി അജ്മല്‍ ബിലാലിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ ബീച്ച് ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
തുടര്‍ന്ന് മലപ്പുറം പുളിക്കലില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്ന പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ ഇയാള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇയാള്‍ വീട്ടിലെത്തിയ വിവരം ലഭിച്ചതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.