ചേരുവകള്‍
എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകം -1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
പച്ചമുളക്
വലിയ ഉള്ളി-3/4 കപ്പ്
തക്കാളി- 1/2 കപ്പ്
മഞ്ഞള്‍ പൊടി-1/4 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് (ആവശ്യത്തിന്)
മല്ലിപ്പൊടി- 1/2 ടേബിള്‍ സ്പൂണ്‍
ചിക്കന്‍- 500 ഗ്രാം
സാമ്പാര്‍ പൊടി- 1.5 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ജീരകവും കറിവേപ്പിലയും ചേര്‍ത്തിളക്കുക. അവ പാകമാകുമ്പോള്‍ അരിഞ്ഞുവെച്ച പച്ചമുളക്, വലിയ ഉള്ളി, തക്കാളി എന്നിവ ചേര്‍ക്കുക. ഇത് നന്നായി വഴറ്റിയശേഷം മഞ്ഞള്‍ പൊടി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. മസാല നന്നായി ഇളക്കി, വേവിച്ചശേഷം ചിക്കന്‍ ചേര്‍ക്കുക. ഇതിലേക്ക് സാമ്പാര്‍ പൊടികൂടെ ചേര്‍ത്ത് ഇളക്കുക. വെള്ളം ചേര്‍ത്ത് ഇളക്കി, അടച്ചുവെച്ച് വേവിക്കുക. ഏറ്റവുമൊടുവില്‍ മല്ലിയില ചേര്‍ക്കുക.