കര്‍ണാടകയില്‍ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ യുവതിയുടെ മൃതദേഹം ; ഭര്‍ത്താവ് അറസ്റ്റില്‍

07:29 AM Mar 28, 2025 | Suchithra Sivadas

കര്‍ണാടകയിലെ ഒരു വീട്ടില്‍ നിന്ന് സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിലെ ഹൂളിമാവിലാണ് സംഭവം.

32 കാരിയായ ഗൗരി അനില്‍ സാംബേക്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാകേഷ് സാംബേക്കറിനെ പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഗൗരിയുടെ മാതാപിതാക്കളെ രാകേഷ് ഫോണില്‍ വിളിച്ച് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കൊലയ്ക്ക് ശേഷം പൂനെയിലേക്ക് പോയ രാകേഷിനെ കോള്‍ റെക്കോര്‍ഡുകള്‍ ട്രാക്ക് ചെയ്താണ് പൊലീസ് പിടിച്ചത്.