അന്താരാഷ്ട്ര വനിതാ ദിനം: സംസ്ഥാനതല സിംപോസിയം ജില്ലയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

08:07 PM Mar 06, 2025 | AVANI MV

കാസർകോട്  :  അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന  സംസ്ഥാനതല സിംപോസിയം രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്താകെ നടത്തിയ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും തുല്യതയ്ക്കുമായി സംഘടിപ്പിച്ച നയി ചേതന ദേശീയ ക്യാമ്പെയിന്‍ അടിസ്ഥാനമാക്കിയ ജില്ലാതല ഓപ്പണ്‍ ഫോറങ്ങളില്‍ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് വനിതാദിന സിംപോസിയത്തില്‍ അവതരിപ്പിക്കുക. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് ഏട്ടിന് രാവിലെ 10 ആരംഭിക്കുന്ന സിംപേസിയത്തില്‍ മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന ജില്ലകള്‍ക്ക് പുരസ്‌കാരവും നല്‍കും.

ഓരോ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിപാടിയില്‍ ഹരിതകര്‍മസേനാംഗവും കഥാകൃത്തുമായ എസ് ധനൂജകുമാരി, ഫോറസ്റ്റ്  ബീറ്റ് ഓഫീസര്‍  ജി.റോഷ്‌നി, എഴുത്തുകാരി ഷീല ടോമി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദരിക്കും. നയിചേതന ദേശീയ ക്യാമ്പെയിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറത്തില്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ അഡ്വ.ടി.ജെ ഐസക് നിര്‍വഹിക്കും. ജില്ലയിലെ പ്രമുഖ വനിതാ രത്‌നങ്ങളെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ആദരിക്കും. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ പ്രിയങ്കാ ഗാന്ധി എം.പി മുഖ്യാതിഥിയാകും.  

ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍  ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് സുപര്‍ണ ആഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ്  അസോസിയേഷന്‍ ട്രഷറര്‍ എം.വി വിജേഷ്, കല്‍പ്പറ്റ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.വി ദീപ, കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍