+

കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ബെംഗളൂരു കാടുഗോഡിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് കാസർകോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശിയായ മുഹമ്മദ് ഉനൈസാ (19)ണ് മരിച്ചത്. 

കാഞ്ഞങ്ങാട്: ബെംഗളൂരു കാടുഗോഡിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് കാസർകോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശിയായ മുഹമ്മദ് ഉനൈസാ (19)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഉനൈസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഒരു ഫാന്‍സി ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു ഉനൈസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Trending :
facebook twitter