കണിച്ചാർ :കണിച്ചാറിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്രമുഖ വ്യാപാരിയുമായ എം വി നാരായണൻ മണലുമാലിൽ (78 ) നിര്യാതനായി. ഭാര്യ ഇരിട്ടി മുണ്ടപ്ലാക്കൽ കുടുംബാംഗം ലീല. മക്കൾ സിന്ധു , കടുക്കാരം, ബിന്ദു കണിച്ചാർ, പരേതയായ ബീന നടാൽ, ഷീന ഹെഡ് നേഴ്സ് കണ്ണൂർ മെഡിക്കൽ കോളേജ്. മരുമക്കൾ വാഴപ്പള്ളിൽ ശ്രീനിവാസൻ കടുക്കാരം, രാജു നെടുംപുറം കണിച്ചാർ, രത്നാകരൻ നടാൽ, സന്തോഷ്, എൻജിനീയർ ഇന്ത്യൻ റെയിൽവേ, കല്യാശ്ശേരി.
പരേതനായ മണലുമാലിൽ വേലായുധന്റെയും കാർത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: എം വി. പ്രഭാകരൻ, എം വി പങ്കജാക്ഷി, എം.വി പുരുഷോത്തമൻ (റിട്ട.മാനേജർ സെൻട്രൽ ബാങ്ക് )എം.വി മോഹനൻ (റിട്ട. അസി.മാനേജർ റിസർവ് ബാങ്ക് ), എം വി മുരളീധരൻ (റിട്ട. ഹെഡ്മാസ്റ്റർ) എം വി രമേഷ്, എം വി. രാജീവൻ (റിട്ട. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ), എം വി ജോഷി (വില്ലേജ് അസിസ്റ്റൻ്റ്), എം വി ജയൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ.