+

കശ്മീർ രജൗരിയിലെ ദുരൂഹ മരണം ; ബാദല്‍ ഗ്രാമം സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ദുരൂഹ മരണങ്ങള്‍ സംഭവിച്ച ബാദല്‍ ഗ്രാമം സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ദുരൂഹ മരണങ്ങള്‍ സംഭവിച്ച ബാദല്‍ ഗ്രാമം സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
ഗ്രാമത്തിലുണ്ടായിരുന്നവരുടെ മരണകാരണം അസുഖ ബാധയോ, വൈറസ് ബാക്ടീരിയ ബാധയോ അല്ലെന്ന് വ്യക്തമായതായി ഒമര്‍ അബ്ദുള്ള പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സംസ്ഥാന വിദഗ്ദ്ധ സംഘങ്ങള്‍ മരണ കാരണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷി, കെമിക്കല്‍സ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറന്‍സിക് വിദഗ്ധരും പതിനാറംഗ അന്വേഷണ സംഘത്തിലുണ്ട്.

രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നുമാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടിയത്.

facebook twitter