കീർത്തി സുരേഷ് നായികയായ ചലച്ചിത്രം 'ഉപ്പ് കപ്പുരമ്പു' ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. ജൂലൈ 4-ന് റിലീസ് ചെയ്ത ഈ ചിത്രം, 1990-കളിലെ ഒരു തെലുങ്ക് ഒരു സാങ്കൽപ്പിക ഗ്രാമമായ ചിട്ടി ജയപുരത്ത് ഒരു ശവ സംസ്കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധിയും അതിനെ ചുറ്റിപ്പറ്റിയുള്ള കോമഡികളുമാണ് ആവിഷ്കരിക്കുന്നത്.
അനി ഐ.വി. ശശിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കീർത്തി സുരേഷും സുഹാസ് പഗോലുവും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ബാബു മോഹൻ, ശത്രു, തല്ലൂരി രമേശ്വരി, സുഭലേഖ സുധാകർ, രവി തേജ, വിഷ്ണു ഒ.ഐ., ദുവ്വാസി മോഹൻ, ശിവനാരായണ, പ്രഭാവതി വർമ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കീർത്തി സുരേഷ് അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രം ഗ്രാമതലൈവിയായാണ് എത്തുന്നത്. നാട്ടി ശ്മശാനത്തിൽ വെറും നാല് ഇടങ്ങൾ മാത്രമേ ബാക്കിയുള്ള എന്ന പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. ഇത് പരിഹരിക്കാൻ സുഹാസ് പഗോലുവിൻറെ കഥാപാത്രവുമായി ചേർന്ന് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ രസകരമായ മുഹൂർത്തങ്ങൾ ഉണ്ടാക്കുന്നത്.
കീർത്തി സുരേഷ് ഈ ചിത്രത്തിൽ ഒരു വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. സുഹാസിൻറെ ചിന്ന എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. സ്വീകർ അഗസ്തിയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ടോണിന് യോജിച്ചതാണ എന്നാണ് റിവ്യൂ വരുന്നത്.
123 തെലുങ്കിൻറെ റിവ്യൂ പ്രകാരം 'ഉപ്പ് കപ്പുരമ്പു' ഒരു പുതുമയുള്ള ആശയവും രസകരമായ ഹാസ്യവും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അമിതമായ ഹാസ്യവും കഥാഗതിയും ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്ന് പറയുന്നു. 2.75/5 എന്ന റേറ്റിംഗാണ് ചിത്രത്തിന് 123 തെലുങ്ക് നൽകിയിരിക്കുന്നത്. ഒടിടി പ്ലേയുടെ റിവ്യൂവിൽ സുഹാസിന്റെ പ്രകടനം മികച്ചതാണെങ്കിലും, അതിശയോക്തിപരമായ കഥാപാത്രനിർമ്മിതി ചില രംഗങ്ങളിൽ പാളിയതായി അഭിപ്രായപ്പെടുന്നു.
ആമസോൺ പ്രൈം വീഡിയോയിൽ തെലുങ്കിന് പുറമേ മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. എല്ലനാർ ഫിലിംസിന്റെ ബാനറിൽ രാധിക ലാവു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.