പത്ത് ദിവസത്തെ ധ്യാനമിരിക്കാന്‍ പഞ്ചാബിലെത്തി കെജ്രിവാള്‍ ; വിമര്‍ശനമുന്നയിച്ച് ബിജെപിയും

07:53 AM Mar 06, 2025 | Suchithra Sivadas

പത്ത് ദിവസത്തെ ധ്യാനമിരിക്കാന്‍ പഞ്ചാബിലെത്തി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബിലെ ഹോഷിയാര്‍ പൂരില്‍ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം. മാര്‍ച്ച് 15 വരെ കെജ്രിവാള്‍ വിപാസന കേന്ദ്രത്തില്‍ തുടരും.


അതേസമയം ധ്യാനത്തെ ചൊല്ലി പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് വാക്ക് പോര് മുറുകുകയാണ്. ഇന്നലെ പഞ്ചാബില്‍ എത്തിയ അരവിന്ദ് കെജ്രിവാളിന് അകമ്പടിയായി പഞ്ചാബ് സര്‍ക്കാരിന്റെ വലിയ വാഹന വ്യൂഹമാണ് എത്തിയിരുന്നത്.

പഞ്ചാബിലെ ജനങ്ങളുടെ നികുതി പണം കെജ്രിവാളിന് വേണ്ടി ചെലവഴിക്കുന്നു എന്നാണ് കോണ്‍?ഗ്രസിന്റെ വിമര്‍ശനം. ജനപ്രതിനിധി പോലുമല്ലാത്ത കെജ്രിവാളിന് എന്തിനാണ് ഇത്ര സുരക്ഷ എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി. എന്നാല്‍ കെജ്രിവാളിനെ ആനയിച്ചുകൊണ്ടുളള വാഹനവ്യൂഹത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മാന്‍ ഉണ്ടായിരുന്നില്ല.

കെജ്രിവാളിനൊപ്പം ധ്യാനമിരിക്കാന്‍ ഭാര്യ സുനിതയും പഞ്ചാബില്‍ എത്തിയിട്ടുണ്ട്. ധ്യാനത്തിനെതിരെ എഎപി എംപി സ്വാതിമലിവാളും രം?ഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വലിയ വാഹനവ്യൂഹമാണ് അരവിന്ദ് കെജ്രിവാളിന് പഞ്ചാബില്‍ നല്‍കിയതെന്ന് സ്വാതി മലിവാള്‍ വിമര്‍ശിച്ചു.