വെന്തുരുകി കേരളം ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

06:00 PM Mar 20, 2025 | Kavya Ramachandran

സംസ്ഥാനത്ത് ഉയര്‍ന്ന താപനില കാരണം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

മാര്‍ച്ച് 20 ന് ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 38°C വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37°C വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 3°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യു വി സൂചിക

റെഡ് ലെവല്‍ ( 11)

കൊല്ലം- 11

ഓറഞ്ച് ലെവല്‍ (8-10)

പത്തനംതിട്ട- 10
ആലപ്പുഴ- 10
കോട്ടയം- 10
ഇടുക്കി- 10
പാലക്കാട്- 9
മലപ്പുറം- 9

യെല്ലോ ലെവല്‍ (6-7)

കോഴിക്കോട്- 7
തൃശൂര്‍- 7
എറണാകുളം- 7
വയനാട്- 7
തിരുവനന്തപുരം- 6
കണ്ണൂര്‍- 6

കാസര്‍ഗോഡ്- 4