+

കേരള സ്‌റ്റൈൽ എഗ് റോസ്റ്റ്

ആവശ്യമുള്ള സാധനങ്ങൾ പുഴുങ്ങിയ മുട്ട - 6 എണ്ണം വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ കടുക് - 1/2 ടീസ്പൂൺ സവാള അരിഞ്ഞത് - 3 കപ്പ്
ആവശ്യമുള്ള സാധനങ്ങൾ
പുഴുങ്ങിയ മുട്ട - 6 എണ്ണം
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
സവാള അരിഞ്ഞത് - 3 കപ്പ്
ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും - 1 ടീസ്പൂൺ വീതം
പച്ചമുളക് - 2 എണ്ണം നീളത്തിൽ കീറിയത്
കറിവേപ്പില - 1 തണ്ട്
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 1/2 ടീസ്പൂൺ
തക്കാളി അരിഞ്ഞത് - 1 എണ്ണം
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നോൺ-സ്റ്റിക്ക് പാൻ ചൂടാക്കി 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇടത്തരം തീയിൽ അരിഞ്ഞ ഉള്ളിയും അൽപ്പം ഉപ്പും ചേർക്കുക. ഉള്ളി ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. അതിൽ അരിഞ്ഞ ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഏകദേശം 10 മിനിറ്റ് വഴറ്റുക.
തീ കുറച്ച് വച്ച ശേഷം എല്ലാ മസാല പൊടികളും ചേർക്കുക. പച്ചമണം പൂർണ്ണമായും വിട്ട് എണ്ണ വേർപെടുന്നതുവരെ രണ്ട് മിനിറ്റ് വഴറ്റുക. മസാല പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ അൽപ്പം വെള്ളം തളിക്കുക. അടുത്തതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. അവ പൂർണ്ണമായും ഉടഞ്ഞു എണ്ണ വേർപെടുന്നതുവരെ 5 - 6 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. ¼ കപ്പ് ചൂടുവെള്ളം ചേർക്കുക. നന്നായി ഇളക്കി ഉപ്പ് ഉണ്ടോ എന്ന് നോക്കുക. തിളയ്ക്കുമ്പോൾ മുട്ടകൾ ചേർക്കുക. മൂടിവെച്ച് വളരെ കുറഞ്ഞ തീയിൽ ഒരു മിനിറ്റ് വേവിച്ച ശേഷം വിളമ്പാം. ഒരു നുള്ള് പഞ്ചസാര കൂടി ചേർത്താൽ സ്വാദ് കൂടും
facebook twitter