+

ഫ്രഞ്ച് ഫ്രൈസിന് കെഎഫ്സിയിൽ പൈസ കളയേണ്ട

ഫ്രഞ്ച് ഫ്രൈസിന് കെഎഫ്സിയിൽ പൈസ കളയേണ്ട

ആവശ്യ സാധനങ്ങൾ:

ഉരുളകിഴങ്ങ് – 2 എണ്ണം (നീളത്തിൽ കനം കുറച്ചരിഞ്ഞത് )
എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

നീളത്തിൽ അരിഞ്ഞ ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് അതിൽ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കി മാറ്റിവെയ്ക്കുക. ഒന്നുരണ്ട് തവണ കഴുകിയ ശേഷം ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞ ഉരുളകിഴങ്ങ് ഇടുക. ഇത് ഒരുമണിക്കൂർ നേരം ഫ്രിഡ്ജിൽ തണുപ്പിക്കാൻ വയ്ക്കാം.

ഒരു മണിക്കൂറിന് ശേഷം ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക.അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടിൽ വറുത്തെടുക്കുക. ഉരുളക്കിഴങ്ങുകൾ വേവുന്നത് വരെ വറുത്താൽ മതി.

ശേഷം ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. അവയെ തണുക്കാൻ വയ്ക്കുക. തണുത്തതിന് ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുത്ത് കോരുക. നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗൺ നിറം ആകുന്നവരെയും വറുക്കാം. ശേഷം ടിഷ്യു ഉപയോഗിച്ച് എണ്ണ ഒപ്പിയെടുക്കുക.ഇതിലേക്ക് അൽപ്പം ഉപ്പും കുരുമുളകും വിതറി ടോമാറ്റോ സോസിൽ മുക്കി ചൂടോടെ കഴിക്കാം.

facebook twitter