അടുക്കള വൃത്തിയായിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

01:35 PM Nov 07, 2025 | Kavya Ramachandran

വീട്ടിൽ എപ്പോഴും വൃത്തിയായി കിടക്കേണ്ട ഇടമാണ് അടുക്കള. ഇവിടെ എത്രത്തോളം വൃത്തിയുണ്ടോ അത്രയും ആരോഗ്യം നമുക്ക് ലഭിക്കുന്നു. നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്. 

പാചകം ചെയ്യാൻ ഇഷ്ടമാണെങ്കിലും ആർക്കും അടുക്കള വൃത്തിയാക്കുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല. ഒരു ദിവസത്തിന്റെ കൂടുതൽ സമയവും അടുക്കളയിൽ തന്നെയാണ് നമ്മൾ ചിലവിടുന്നത്. എന്നാൽ വീട്ടിൽ എപ്പോഴും വൃത്തിയായി കിടക്കേണ്ട ഇടമാണ് അടുക്കള. ഇവിടെ എത്രത്തോളം വൃത്തിയുണ്ടോ അത്രയും ആരോഗ്യം നമുക്ക് ലഭിക്കുന്നു. അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
കൈകൾ കഴുകാം

പാചകം ചെയ്യുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. കൈകളിൽ അണുക്കൾ ഇരിക്കുമ്പോൾ ഇത് ഭക്ഷണത്തിലും എളുപ്പം പടരുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ കൈ കഴുകാൻ ശ്രദ്ധിക്കണം.
മാലിന്യങ്ങൾ നീക്കം ചെയ്യാം

അടുക്കള മാലിന്യങ്ങൾ നിസ്സാരമായി എവിടേക്കെങ്കിലും വലിച്ചെറിയുന്നത് ഒഴിവാക്കണം. ശരിയായ രീതിയിൽ പൊതിഞ്ഞ് സംസ്കരിക്കേണ്ട രീതിയിൽ മാലിന്യങ്ങളെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

ഭക്ഷണം സൂക്ഷിക്കുന്നത്

പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബാക്കിവന്നതും അല്ലാത്തതുമായ ഭക്ഷണങ്ങൾ അടച്ചു തന്നെ സൂക്ഷിക്കാം. അതേസമയം പഴക്കമുള്ള ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല.

കട്ടിങ് ബോർഡ്

കട്ടിങ് ബോർഡിൽ ധാരാളം അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഓരോ ഉപയോഗത്തിന് ശേഷവും നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. ഇതിലൂടെ അണുക്കൾ പടരുന്നതിനെ തടയാൻ സാധിക്കും.

വേവിക്കണം

മൽസ്യം, മാംസം എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളു. ശരിയായ രീതിയിൽ പാകമാകാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

അണുവിമുക്തമാക്കാം

അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഇടയ്ക്കിടെ കഴുകി അണുവിമുക്തമാക്കാൻ മറക്കരുത്. പച്ചക്കറി, മാംസം, മൽസ്യം തുടങ്ങിയവ മുറിക്കുന്നതുകൊണ്ട് തന്നെ ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.