കണ്ണൂർ: ടി.പി വധക്കേസ് പ്രതിയും സി.പി.എം നേതാവുമായിരുന്ന ഏറാമല പഞ്ചായത്തിലെ തട്ടോളിക്കരയിലെ കെ. കെ. കൃഷ്ണൻ മരണമടഞ്ഞു. ഹൃദയ സംബന്ധമായ അസുഖത്തിന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം ഒഞ്ചിയം മുൻ ഏരിയാ കമ്മിറ്റി അംഗവും വടകര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.
ടി.പി വധക്കേസിലെ പത്താം പ്രതിയായ കെ.കെ കൃഷ്ണൻ ജീവപര്യന്തം തടവിന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ന്യുമോണിയ ബാധിതനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഭാര്യ: യശോദ .മക്കൾ: സുസ്മിത ( സഹകരണ വകുപ്പ് എ ആർ ഓഫിസ് വടകര) സുമേഷ് (അസി.മാനേജർ കെ.എസ്.എഫ്.ഇ വടകര)
സുജീഷ് (സോഫ്റ്റ് വയർ എൻജിനിയർ) മരുമക്കൾ: പി.പി മനോജൻ (കേരള ബാങ്ക് നാദാപുരം)രനിഷ , പ്രിയ ' സഹോദരങ്ങൾ: മാത' പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു,ഗോപാലൻ, കണാരൻ സംസ്കാരം പിന്നീട് നടക്കും.